തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക – അനധ്യാപക നിയമനത്തില്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്കാന് തീരൂമാനിച്ചു. അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കൈപ്പമംഗലം (തൃശ്ശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നിവിടങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകള്‍.
കെമിക്കല്‍ എക്സാമിനേഷന്‍സ് ലബോറട്ടറി വകുപ്പിന്റെ എറണാകുളം റീജിണല്‍ ലബോറട്ടറിയില്‍ പുതിയ ഡിസ്റ്റലറി ഡിവിഷന് ആരംഭിക്കുന്നതിന് അനുമതി നല്കി.
കാട്ടാക്കട, പൊട്ടന്ക്കാവ്, നെല്ലിക്കാട്, ചീനിവിള, ഊന്നാന്പാറ, തൂങ്ങാംപാറ, തിരളികുഴി, മുണ്ടുക്കോണം റോഡ് പുനരുദ്ധാരണത്തിന് 15 കോടി രൂപ കിഫ്ബിയില്‍നിന്ന് ലഭ്യമാക്കാന്‍ മന്ത്രിസഭ അനുമതി നല്കി. കേരള റോഡ് ഫണ്ട് ബോര്‍ഡിനെ നിര്‍മ്മാണം ഏല്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: