ഇടുക്കി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വനവാസി പെണ്‍കുട്ടിയെ പൊള്ളലേറ്റ് ഗുരുതര സ്ഥിതിയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക ശ്രമത്തിന് മൂന്നാര്‍ പോലീസ് കേസെടുത്തു. മാങ്കുളം വനവാസി കുടിയില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റതായി കണ്ടെത്തിയത്. തന്റെ ദേഹത്തേക്ക് ആരോ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് കൊലപാതകശ്രമത്തിന് കേസെടുത്തത്.
മൂന്നാര്‍ ഡിവൈഎസ്പി, സി.ഐ എന്നിവര്‍ ഇന്നലെ കുടിയിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ലൈറ്ററും മണ്ണെണ്ണയെടുത്ത കപ്പും പോലീസ് കണ്ടെത്തി. വീടിനുള്ളില്‍ ജാറില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയില്‍ കുറവ് വന്നിട്ടുള്ളതായി വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: