ഇടുക്കി: ജില്ലയിലെ ആദ്യ ജനമൈത്രി എക്സൈസ് ഓഫീസ് അടിമാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത മാസം പത്തിന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒരു സി.ഐ, രണ്ട് പ്രിവന്റീവ് ഓഫീസര്‍, അഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് ജനമൈത്രി എക്സൈസ് ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. ജില്ലയിലെ 123 വനവാസി ഊരുകളിലുമെത്തി ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെയുള്ള പ്രചാരണം നടത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തില്‍ അട്ടപ്പാടി, മാനന്തവാടി എന്നിവിടങ്ങളിലാണ് ജനമൈത്രി എക്സൈസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തിലാണ് ജനമൈത്രിഎക്സൈസ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: