തലവടി: ഒന്നാമത് ശ്രീനാരായണ ട്രോഫിക്കുവേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവം 23ന് നടക്കും. വിളംബരഘോഷയാത്ര, ട്രോഫി ഏറ്റുവാങ്ങല്‍, വഞ്ചിപ്പാട്ടു മത്സരം എന്നിവ നാളെ രണ്ടിന് നടക്കും. കലാസംവിധായകന്‍ ജ്യോതി ശങ്കര്‍ രൂപകല്പന ചെയ്ത റിട്ട. ഹെഡ്മാസ്റ്റര് ആര്.കെ. ശങ്കരന്റെ സ്മരണയ്ക്കായി കുടുംബമാണ് ട്രോഫി നല്‍കുന്നത്. കുട്ടനാട് സാംസ്കാരിക വേദി വൈസ് ചെയര്മാന് ബിജു പാലത്തുങ്കല്‍, ഷാജി കറുകത്ര എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങും. തുടര്‍ന്ന് വിളംബര ഘോഷയാത്ര വിവിധ ഭാഗങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആനപ്രമ്പാല്‍ ജംങ്ഷനില്സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: