കോട്ടയം: തപസ്യ കലാസഹിത്യവേദി കോട്ടയം ജില്ലാ പഠനശിബിരം 24ന് രാവിലെ 10മുതല്‍ ഏറ്റുമാനൂര്‍ കേരള ക്ഷേത്രസംരക്ഷണ ഹാളില്‍ നടക്കും.വാഗ്മിയും തപസ്യ സംസ്ഥാന രക്ഷാധികാരിയുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന് അദ്ധ്യക്ഷനാകും.ചിന്താപൂര്ണ്ണമായ നാല് വിഷയങ്ങളെ അധികരിച്ച് നാല് പ്രഗത്ഭര്‍ വിഷയാവതരണം നടത്തും.ഇതിഹാസ സമീക്ഷ എന്ന വിഷയത്തെക്കുറിച്ച് തുറവൂര്‍ വിശ്വംഭരന് സംസാരിക്കും. കലാകാരന്റെ പക്ഷവും ധര്‍മ്മവും എന്ന വിഷയത്തെക്കുറിച്ച് കവിയും എഴുത്തുകാരനും തപസ്യ സംസ്ഥാന സെക്രട്ടറിയുമായ കല്ലറ അജയന് സംസാരിക്കും. മേഖലാ പ്രസിഡന്റ് പി.എന്‍.ബാലകൃഷ്ണന് അദ്ധ്യക്ഷനാകും. തെക്കുംകൂറിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷനും ദേശീയ ചരിത്രഗവേഷണ കൗണ്‍സില്‍ അംഗവുമായ പ്രൊഫ.സി.ഐ.ഐസക് സംസാരിക്കും. പ്രൊഫ.ടി.എസ്.ശങ്കരന് നായര്‍ അദ്ധ്യക്ഷനാകും. തപസ്യ നവോത്ഥാനത്തിന്റെ പ്രേരകശക്തി എന്ന വിഷയത്തെക്കുറിച്ച് തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.രജിത്കുമാര്‍ സംസാരിക്കും. കലാദര്‍പ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: