പാത്താമുട്ടം: സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ ഗണിതശാസ്ത്രവിഭാഗം സംഘടിപ്പിച്ച അഖിലകേരളാ ഇന്റര്‍സ്കൂള്‍ മാത്തമാറ്റിക്സ് ഫെസ്റ്റ് സമാപിച്ചു. ഗണിത ക്വിസ്, വീഡിയോ പ്രസന്റേഷന്, ഗണിത പോസ്റ്റര്‍, മോഡലിംഗ്, ട്രഷര്‍ ഹണ്ട് എന്നീ ഇനങ്ങളിലായി വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറോളം സ്കൂള്‍ പ്രതിഭകള്‍ പങ്കെടുത്തു. ഗണിത ക്വിസ് മത്സരത്തില്‍ തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പോസ്റ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കോട്ടയം ചിന്മയാ വിദ്യാലയം നേടിയപ്പോള്‍ രണ്ടാം സ്ഥാനം മരിയന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിനാണ്. എക്സല്‍സിയര്‍ സ്കൂള്‍ മോഡലിംഗിലും വീഡിയോ പ്രസന്റേഷനിലും ഒന്നാമതെത്തിയപ്പോള്‍ ചിന്മയാ വിദ്യാലയം ഇരു വിഭാഗത്തിലും രണ്ടാമതെത്തി. ട്രഷര്‍ ഹണ്ട് മത്സരത്തില്‍ ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ വിജയികളായി.സിഎംഎസ് കോളേജിലെ ഗണിതശാസ്ത്രവിഭാഗം എമിരറ്റസ് പ്രൊഫസര്‍ ഡോ. എ. കൃഷ്ണമൂര്‍ത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.സി. ഫിലിപ്പോസ് ചടങ്ങില്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: