ചങ്ങനാശേരി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ കെടുകാര്യസ്ഥതയും അഴിമതിയുമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം. വാഹനങ്ങള്‍ക്ക് ഇന്ധനം ഉപയോഗിച്ചതിനുള്ള ബില്ലുകളില്‍ ക്രമക്കേടുള്ളതായി വ്യാപക പരാതി ഉയര്‍ന്നു. ഓടാതെ കേടായി കിടന്ന ആംബുലന്‍സിന് ഇന്ധനം നിറച്ചതായി ബില്ല് കൗണ്‍സില്‍ പരിഗണനയ്ക്കെടുത്തപ്പോഴാണ് വ്യാപക എതിര്‍പ്പുയര്‍ന്നത്. വാഹനങ്ങളുടെ ഓട്ടം സംബന്ധിച്ച് ട്രിപ്പ് ഷീറ്റുകള്‍ സൂക്ഷിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.നഗരസഭയുടെ ടൗണ്‍ ഹാളില്‍ പ്രാഥമിക ആവശ്യത്തിന് കുപ്പിവെള്ളം മേടിക്കേണ്ടിവന്ന ദുരവസ്ഥയും കഴിഞ്ഞദിവസം വാടയ്ക്ക് എടുത്തവര്‍ക്ക് നേരിടേണ്ടി വന്നു. വര്‍ക്ക്സ് കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാതെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ പാസ്സാക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: