സചിവോത്തമപുരം: കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട പാപ്പാഞ്ചിറയില് ചാക്കോയുടെ വസതിയില്‍ സ്ഥിതി ചെയ്യുന്ന തേക്കുമരത്തില്‍ കൂടുകൂട്ടിയിരിക്കുന്ന കാട്ടുകടന്നല്‍ ഈ പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.
വലിയൊരു ചാക്കുമാതിരി വളര്‍ന്നു വന്നിരിക്കുന്ന ഈ കടന്നല് കൂട് മരത്തിന്റെ ചുവട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ദിവസം ചെല്ലുംതോറും ഇവയുടെ വലിപ്പം വര്‍ദ്ധിച്ചു വരുന്നതായി സമീപവാസികള്‍ പറയുന്നു. തൊട്ടടുത്ത് ബസ് സ്റ്റോപ്പും ഒരു അങ്കണവാടിയുമുണ്ട്. ഏതെങ്കിലും കാരണത്താല്‍ കടന്നല് കൂടിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പ്രദേശവാസികള്‍ ഇവയുടെ കുത്തേല്‍ക്കേണ്ടി വരും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുമരംകുളം ഭാഗത്ത് ഇതേ രീതിയില്‍ കടന്നല് ശല്യം ഉണ്ടായിരുന്നു. അന്ന് വനംവകുപ്പിനെ അറിയിച്ചെങ്കിലും അവര്‍ കൈമലര്ത്തു കയായിരുന്നു. ഉഗ്രവിഷമുള്ള ഈ കടന്നലുകളെ നശിപ്പിക്കുവാന്‍ വിദഗ്ദ്ധരായ ആളുകളെ കണ്ടെത്തേണ്ട ബാദ്ധ്യതയും ഇതോടെ നാട്ടുകാരുടെ തലയിലായി. ഗ്രാമപഞ്ചായത്ത് അധികാരികള്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: