കടുത്തുരുത്തി: ശക്തമായി കാറ്റില്‍ വൃദ്ധദമ്പതികളുടെ വീട് ഭാഗികമായി നിലംപൊത്തി. ഞീഴൂര്‍ പഞ്ചായത്ത് വടക്കേനിരപ്പില്‍ തെക്കേക്കുറ്റ് ടി.കെ ദിവാകരന്(66) ഭാര്യ തങ്കമണി(64) എന്നിവരുടെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മണ്ണ് ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച വീട് തകര്‍ന്ന് വീഴുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ ഇവര്‍ക്ക് പരിക്കില്ല. മക്കളില്ലാത്ത ഇവര്‍ ഒരു വീടിനായി പഞ്ചായത്ത് ഓഫീസ് കയറിയിങ്ങിയിട്ടും അധികൃതര്‍ കനിഞ്ഞില്ല. വീട് തകര്‍ന്നു വീണതോടെ കണ്ണിന് കാഴ്ചയില്ലാത്തയിവര് ദുരിതത്തിലായിരിക്കുകയാണ്. അയല്‍വാസികളുടെ വീട്ടിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: