ഹോം » പ്രാദേശികം » കോട്ടയം » 

കുമരകം റോഡിന്‌ അനുവദിച്ച 5 കോടി രൂപ ഉദ്യോഗസ്ഥര്‍ പാഴാക്കി

July 15, 2011

കുമരകം: കുമരകം റോഡിന്‌ അനുവദിച്ചിരുന്ന 5 കോടി പാഴാകും. രണ്ടു വര്‍ഷംകൊണ്ട്‌ സ്ഥലമെടുപ്പു പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കഴിയാതെ വന്നതും സ്ഥലം ഏറ്റെടുക്കുന്നതിനായി പൊതുമരാമത്ത്‌ വകുപ്പ്‌ തയ്യാറാക്കിയ പട്ടികയില്‍ ചെങ്ങളം വില്ലേജ്‌ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നതുമാണ്‌ റോഡുപണിക്ക്‌ അനുവദിച്ച തുക പാഴാകാന്‍ ഇടയാക്കിയത്‌. അതിവേഗ പദ്ധതിയിലാണ്‌ സ്ഥലമേറ്റെടുപ്പ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. ഉദ്യോഗസ്ഥരുടെ അനാസ്ഥയും സൂക്ഷ്മതയുടെ കുറവും കൊണ്ട്‌ രണ്ടു വര്‍ഷം കൊണ്ട്‌ സ്ഥലമേറ്റെടുപ്പ്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനായി നല്‍കിയിരുന്ന ഭരണാനുമതിയുടെ കാലാവധി വ്യാഴാഴ്ചയോടെ തീര്‍ന്നിരുന്നു. ഇനി റോഡിനുള്ള കുക ലഭിക്കണമെങ്കില്‍ നടപടിക്രമങ്ങള്‍ ആദ്യം മുതല്‍ തുടങ്ങുകയോ ഭരണാനുമതിയുടെ കാലാവധി പ്രത്യേക ഉത്തരവിലൂടെ നീട്ടുകയോ ചെയ്യണം. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള ഫയല്‍ റവന്യൂവകുപ്പിണ്റ്റെ കയ്യില്‍ ലഭിച്ചപ്പോള്‍ത്തന്നെ ചെങ്ങളം വിട്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചെങ്ങളം ഉള്‍പ്പെടുത്താതെ ഫയല്‍ കിട്ടിയതിനാല്‍ റവന്യൂ വകുപ്പിന്‌ സ്ഥലം ഏറ്റെടുപ്പ്‌ ഉത്തരവ്‌ പുറപ്പെടുവിക്കാനായില്ല. ചെങ്ങളം ഉള്‍പ്പെടുത്തുന്നതിന്‌ ഫയല്‍ തലസ്ഥാനത്തെ പൊതുമരാമത്ത്‌ വകുപ്പ്‌ ഓഫീസിലേക്ക്‌ തിരികെ നല്‍കിയെങ്കിലും തിരുത്തുകളോടെ തിരിച്ചു നല്‍കാന്‍ ഏറെ വൈകി. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം രണ്ടുവര്‍ഷം കൊണ്ടു സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ നടക്കാതെ പോയതിണ്റ്റെ ഫലമായി കാലാവധി തീരുകയും കുമരകം റോഡിന്‌ അനുവദിച്ച ൫കോടി പാഴാകുകയും ചെയ്തു. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട കുമരകം റോഡെന്ന സ്വപ്നം തകര്‍ന്നു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick