കണ്ണൂര്‍: കയര്‍ കേരള 2017 ഒക്ടോബര്‍ 5 മുതല്‍ 9 വരെ ആലപ്പുഴയില്‍ നടക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ കയര്‍ തൊഴിലാളികള്‍ക്കുളള വിവിധ കലാമത്സരങ്ങള്‍, കയര്‍പിരി മത്സരങ്ങള്‍ എന്നിവ പാപ്പിനിശ്ശേരി-ഇരിണാവ് കയര്‍വ്യവസായ സഹകരണ സംഘത്തില്‍ നടന്നു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് സി.രാജന്, വാര്‍ഡ് മെമ്പര്‍ ഒ.വി.റീന, കെ.വി.സത്യപാലന്, കെ.ചന്ദ്രന്, കെ.പത്മനാഭന് എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് ഓഫീസര്‍ പി.വി.രവീന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എം.പി.ബേബി സ്മിത സ്വാഗതവും ആര്.കെ.സ്മിത നന്ദിയും പറഞ്ഞു. സംഘം പ്രസിഡണ്ടുമാരായ കെ.ബാലകൃഷ്ണന്, എ.വി.രാഘവന് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: