മാഹി: മയ്യഴി മുനിസിപ്പല്‍ ഷോപ്പിങ്ങ് കോംപ്ലക്സ് ഹാളിന് രാഷ്ട്രീയ നേതാവിന്റെ പേരടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി മാഹി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മയ്യഴിയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിരവധി ദേശാഭിമാനികളെ വിസ്മരിച്ചുകൊണ്ടുള്ള ഗവണ്മെന്റിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.മനോജ്, പൂവ്വച്ചേരി വിജയന്, കരിക്കുന്നുമ്മല്‍ സുനി, പി.കെ.സജിത്ത്, പി.ദാമോദരന്‍, പി.ടി.ജയേന്ദ്രന്‍, പി.ടി.ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: