കണ്ണൂര്‍: സ്വച്ഛഭാരത് മിഷന്റെ ഭാഗമായുള്ള ശുചിത്വ സേവാ ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ കന്റോണ്‍മെന്റ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കന്റോണ്‍മെന്റ് സിഇഒ ഡോ. വിനോദ് വിഗ്നേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ച ശില്‍പ്പങ്ങളുടെ പ്രദര്‍ശനം കന്റോണ്‍മെന്റ് പാര്‍ക്കില്‍ 28ന് നടക്കും. കണ്ണൂര്‍ കന്റോണ്മെന്റും കണ്ണൂര്‍ ജില്ലാ ഹെഡ്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് ഹെഡ് ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് കന്റോണ്‍മെന്റ് പാര്‍ക്കില്‍ ടൂര്‍ണമെന്റ് ആരംഭിക്കും. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നോക്കൗട്ട്, ലീഗ് തലത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. എട്ടിന് ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ജേതാക്കള്‍ക്ക് 20,000 രൂപയും റണ്ണേര്‍സിന് എട്ടായിരം രൂപയും ക്യാഷ്െ്രെപസായി നല്‍കും. സതേണ്‍ കന്റോണ്മെന്റില് വെച്ച് ഏറ്റവും ശുചിത്വമുള്ള കന്റോണ്‍മെന്റായി കണ്ണൂര്‍ കന്റോണ്മെന്റിനെയാണ് തെരഞ്ഞെടുത്തതെന്നും കന്റോണ്‍മെന്റ് പരിസരം ശുചിത്വപൂര്‍ണമായി പരിപാലിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു അംഗീകാരം ലഭിച്ചതെന്നും കന്റോണ്‍മെന്റ് അംഗം രതീഷ് മാത്യു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.പ്രമോദ്, ടി.വി.വിനോദ്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: