കശ്മീരിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

Thursday 21 September 2017 8:07 am IST

ശ്രീനഗര്‍ : ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സശസ്ത്ര സീമ ബല്‍(എസ്.എസ്.ബി.) അംഗമായ പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നും ഭീകരാക്രമാണെന്ന കരുതുന്നതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തിയിട്ടില്ല. അജ്ഞാതരാണ് വെടിയുതിര്‍ത്തതെന്നും അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.