മാവോയിസ്റ്റുകള്‍ പത്ത് ഗ്രാമീണരെ തട്ടിക്കൊണ്ട് പോയി

Thursday 21 September 2017 7:56 am IST

റായ്പുര്‍: ഛത്തീസ്ഗഡില്‍ വനിതാ സര്‍പഞ്ച് ഉള്‍പ്പെടെ പത്തു പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിലാണു സംഭവം. ആയുധധാരികളായ മാവോയിസ്റ്റ് സംഘം ചിന്താഗുഫ ഗ്രാമത്തിലെത്തി ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ രാമണ്ണ, ഹിഡ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതെന്നു സുക്മ എഎസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു.