ഹോം » കേരളം » 

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം

പ്രിന്റ്‌ എഡിഷന്‍  ·  September 22, 2017

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം. കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കു ശേഷമാണ് സംഭവം. രാവിലെ 7.45 ഓടെയാണ് വിവരം അറിയുന്നത്. ഈ സമയം റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു.

ആലപ്പുഴ മുല്ലയ്ക്കലിലാണ് ഓഫീസ്. മതില്‍ ചാടിക്കടന്നെത്തിയ അക്രമികള്‍ കല്ല് ഉപയാഗിച്ച് കാറിന്റെ മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം, നിലംനികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏഷ്യാനെറ്റ് തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. അതില്‍ പ്രകോപിതരായവരാണോ അക്രമം നടത്തിയതെന്നാണ് സംശയം.

ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു, ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick