ഹ്രസ്വദൂര ആണവായുധങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പാക്കിസ്ഥാന്‍

Thursday 21 September 2017 11:23 am IST

ന്യൂയോര്‍ക്ക്: തങ്ങളുടെ കൈവശം ഹ്രസ്വദൂര ആണവായുധങ്ങളുണ്ടെന്നും ഇന്ത്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ഇത് ഉപയോഗിക്കുമെന്നും പാക്കിസ്ഥാന്റെ ഭീഷണി. ഇന്ത്യ വികസിപ്പിച്ച കോള്‍ഡ് സ്റ്റാര്‍ട്ട് ഡോട്രൈനിനെ പ്രതിരോധിക്കുന്നതിനാണ് ഹ്രസ്വ ദൂര ആണവായുധങ്ങള്‍ വികസിപ്പിച്ചതെന്ന് പാക്ക് പ്രധാനനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി വ്യക്തമാക്കി. അതേസമയം ആണവ ആയുധങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നതിലെ പാക്കിസ്ഥാന്റെ മിടുക്കില്‍ വിദേശ ബന്ധമുള്ള കൗണ്‍സിലിന്റ മോഡറേറ്റര്‍ ഡേവിഡ് സാഞ്ചര്‍ സംശയം പ്രകടിപ്പിച്ചു. ലോകത്തില്‍ എവിടേയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ആണവായുധപുരകളില്ല. ഉത്തരകൊറിയയുടെ വെല്ലുവിളികളില്‍ അമേരിക്ക ആശങ്കപ്പെടുന്നതും ആണവായുധപുരകളുടെ കാര്യത്തിലാണ്. അവരുടെ ആയുധപുരകള്‍ സംരക്ഷിക്കുന്നതിലുള്ള ആവലാതിയാണ് അശങ്കയ്ക്ക് പിന്നിലുള്ളത്. അമേരിക്ക പോലും ആശങ്ക പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ ആണവായുധപുരകള്‍ സുരക്ഷിതമാണെന്ന് പാക്കിസ്ഥാന്‍ പറയുന്നതെന്നും സാഞ്ചര്‍ കൂട്ടിച്ചേര്‍ത്തു.