ഹോം » ലോകം » 

വാചകമടി കേട്ട് ഭയക്കുന്നവരല്ല ഉത്തരകൊറിയ

വെബ് ഡെസ്‌ക്
September 21, 2017

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോ. ന്യൂയോര്‍ക്കിലെ യു.എന്‍ സമ്മേളനത്തിലാണ് ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടി നല്‍കി കൊണ്ടുള്ള റിയോംഗ് ഹോയുടെ പരാമര്‍ശം.

ആരുടെയെങ്കിലും വാചകമടികേട്ട് പിന്‍വാങ്ങുന്നവരല്ല ഉത്തര കൊറിയ എന്നും ട്രംപിന്റെ ഭീഷണിയെ കാര്യമായി കാണുന്നില്ലെന്നും റിയോംഗ് ഹോ പറഞ്ഞു. അമേരിക്കയെയും തങ്ങളുടെ മറ്റ് സഖ്യ കക്ഷികളെയും തൊട്ടാല്‍ ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് യു.എന്‍ അസംബ്ലിയില്‍ ചൊവ്വാഴ്ച ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയാണ് ഹോ സമ്മേളനത്തിൽ പറഞ്ഞത്.

തങ്ങളെ ആക്രമിച്ചാല്‍ ഉത്തരകൊറിയയെ തകര്‍ക്കുകയല്ലാതെ മുന്നില്‍ മറ്റ് വഴിയില്ലെന്നും, റോക്കറ്റ് മനുഷ്യന്റെ (കിം ജോംഗ് ഉന്‍) ആത്മഹത്യാ പരമായ തീരുമാനമായിരിക്കും അമേരിക്കയുമായി ഏറ്റുമുട്ടാനുള്ള ഒരുക്കമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച്‌ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്ന സാഹചര്യത്തിലായിരുന്നു ഭീഷണയുമായി ട്രംപ് രംഗത്തെത്തിയത്.

Related News from Archive
Editor's Pick