ഹോം » ഭാരതം » 

എംബിബിഎസ് പ്രവേശന അഴിമതി: ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം

വെബ് ഡെസ്‌ക്
September 21, 2017

ന്യൂദല്‍ഹി : സുപ്രിം കോടതി ഉത്തരവ് മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പ്രവേശനം അനുവദിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ അന്വേഷണം ആരംഭിച്ചു.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എന്‍ ശുക്ല, ജസ്റ്റിസ് വിരേന്ദ്ര കുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് അന്വേഷണം ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശ പ്രകാരം സുപ്രിംകോടതിയും, സിബിഐയും ആണ് അന്വേഷണം ആരംഭിച്ചത്.

2017-18 അധ്യയന വര്‍ഷം രാജ്യത്തെ ഒരു ഹൈക്കോടതിയും എംബിബിഎസ് പ്രവേശനത്തിന് അനുമതി നല്‍കരുത് എന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്നാണ് അലഹബാദ് ഹൈക്കോടതി ഒരു സ്വകാര്യ കോളേജിന് പ്രവേശന അനുമതി നല്‍കിയത്. ഈ വിദ്യാര്‍ത്ഥി പ്രവേശനം പിന്നീട് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick