കൊല്ലം: നഗരത്തിന്റെ സാംസ്കാരികരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഡോ.ബി.എ. രാജാകൃഷ്ണന് കൊല്ലം യാത്രാമൊഴിയേകി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ എത്തിയിരുന്നു.
വ്യവസായ രംഗത്തും മാധ്യമരംഗത്തും സിനിമാ മേഖലയിലുമൊക്കെ നിറഞ്ഞുനിന്ന സൗമ്യവ്യക്തിത്വത്തിനുള്ള ആദരാഞ്ജലിയായി ഇന്നലെ എത്തിച്ചേര്‍ന്ന പ്രമുഖരുടെ നിര. നാനയുടെ ഓഫീസങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അഞ്ജലിയേകി.
മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എംപിമാര്‍, എംഎല്‍എമാര്‍, ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്, ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് കരൂര്‍ രാജന്, ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, പ്രശസ്ത സാഹിത്യകാരന് പെരുമ്പടവം ശ്രീധരന്, ചലച്ചിത്രതാരം ഇന്ദ്രന്‍സ്, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, ചെറിയാന് ഫിലിപ്പ്, തെന്നല ബാലകൃഷ്ണപിള്ള, ഫാസില്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിലായിരുന്നു സംസ്കാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: