പേട്ട: കരിക്കകം ചാമുണ്ഡീക്ഷേത്രത്തില് നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് 5 ന് ക്ഷേത്രആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വേദിയില്‍ സംഗീതസന്ധ്യയും ശാസ്ത്രീയ നൃത്തങ്ങളും അരങ്ങേറും. 22 മുതല്‍ 29 വരെ രാവിലെ 5 മുതല്‍ ദേവീഭാഗവത പാരായണം, നാരായണീയ പാരായണം, ഭജന, സംഗീത കച്ചേരി, നൃത്താര്‍ച്ചന, ഭക്തിഗാനാഞ്ജലി, ശാസ്ത്രീയനൃത്തങ്ങള്‍, ഓട്ടന്‍തുളളല്‍, പഞ്ചാരിമേളം തുടങ്ങിയ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. 29 ന് വൈകിട്ട് 6ന് ആദരിക്കല്‍ ചടങ്ങ്. ആരോഗ്യ കലാസാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തികളെ ആദരിക്കും. 30 ന് രാവിലെ 7.45 മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: