ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അന്നശ്രീ പദ്ധതിപ്രകാരം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി നല്‍കിവരുന്ന ഉച്ചഭക്ഷണ വിതരണം നടന്നു. ഡോ അനില്‍ പ്രഭാകറാണ് ഭക്ഷണം നല്‍കിയത്. ഭക്ഷണവിതരണോദ്ഘാടനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. സുഭാഷും മെഡിക്കല്‍ കോളേജ് മനോരോഗവിദഗ്ധന് അനില്‍ പ്രഭാകറും ചേര്‍ന്ന് നിര്‍വഹിച്ചു. അന്നശ്രീ പദ്ധതിയുടെ കോര്‍ഡിനേറ്ററായ അഞ്ചുതെങ്ങ് സുരേന്ദ്രന്. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ചന്ദ്രന്, ആശുപത്രി സൂപ്രണ്ട് ഡോ ശബ്ന, നഴ്സിംഗ് സൂപ്രണ്ട് ഷീലാ മേരി, ഡോ നജീബ്, ആശുപത്രി ജീവനക്കാരന് കെ. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: