ഹോം » ലോകം » 

മയക്കുമരുന്ന് ശൃംഖലയില്‍ തന്റെ മകനുണ്ടെങ്കില്‍ അവനെയും കൊല്ലും

വെബ് ഡെസ്‌ക്
September 21, 2017

മനില: മയക്കു മരുന്ന് ശൃംഖലയില്‍ തന്റെ മകന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ തന്നെ കൊന്നുകളയുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുറ്റേര്‍റ്റെ. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റിന്റെ മകനും യുവ പാര്‍ട്ടി നേതാവുമായ പോളൊ ഡുറ്റേര്‍റ്റെക്കെതിരെ പോലീസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്.

അധികാരമുപയോഗിച്ച് പോളോ ഡുറ്റേര്‍റ്റെ ചൈനയില്‍ നിന്നും മയക്കുമരുന്നായ ‘മെറ്റാഫെറ്റാമൈന്‍’ രാജ്യത്ത് വന്‍തോതില്‍ ഇറക്കുമതി ചെയ്‌തെന്ന് എതിര്‍കക്ഷികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോളോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ സകല ആരോപണങ്ങളെയും പോളോ നിരാകരിക്കുകയാണുണ്ടായത്.

അഴിമതിക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡുറ്റേര്‍റ്റെ കഴിഞ്ഞ ദിവസം പൊതു യോഗത്തില്‍ പറഞ്ഞിരുന്നു. തന്റെ മക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവരെയും ശിക്ഷിക്കുമെന്നാണ് ഡുറ്റേര്‍റ്റെ പ്രഖ്യാപന വേളയില്‍ പരാമര്‍ശിച്ചത്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick