ന്യൂദല്‍ഹി: വനിതാ സംവരണബില്‍ യാഥാർത്ഥ്യമാക്കനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയുണ്ടാവുമെന്നും സോണിയ വ്യക്തമാക്കി.
ലോക്സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് സോണിയ കത്തില്‍ അഭ്യര്‍ഥിച്ചു. വനിതാ സംവരണ ബില്‍ 2010 മാര്‍ച്ച് 9ന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തില്‍ ഓര്‍മ്മിപ്പിച്ചു.വനിതാ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി വനിതാ സംവരണ ബില്‍ യാഥാർത്ഥ്യമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മുത്തലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന് നല്കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്ത്രീകള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കല്‍, റേഷന്‍ സബ്സിഡി ഉള്‍പ്പെടെ സ്ത്രീകളുടെ അക്കൗണ്ടിലെത്തിക്കല്‍ തുടങ്ങിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: