ഹോം » ഭാരതം » 

ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

വെബ് ഡെസ്‌ക്
September 21, 2017

ന്യൂദല്‍ഹി: ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലോധാ കമ്മിറ്റി നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം.

ഉത്തരവിട്ടിട്ടും ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കാലാതാമസമുണ്ടാകുന്നു. ഇതിന്റെ പരിണതഫലം വലുതായിരിക്കുമെന്നും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

ബിസിസിഐ ഭാരവാഹികളായ അമിതാഭ്, അനിരുദ്ധ് ചൌധരി, സി.കെ ഖന്ന എന്നിവര്‍ അടുത്തമാസം 30ന് നേരിട്ട് ഹാജരാകണമന്നും സുപ്രീംകോടതി ഉത്തരവിട്ടു. പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശം മൂന്നാഴ്ചയ്ക്കകം ബിസിസിഐ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Related News from Archive
Editor's Pick