ഹോം » കേരളം » 

വേങ്ങരയില്‍ ജനചന്ദ്രന്‍ മാസ്റ്റര്‍ എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥി

വെബ് ഡെസ്‌ക്
September 21, 2017

മലപ്പുറം: വേങ്ങരയില്‍ കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥി. ബിജെപി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റാണ് ജനചന്ദ്രന്‍. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന സമിതി അംഗവും കൂടിയാണ് ജനചന്ദ്രന്‍ മാസ്റ്റര്‍.

1982, 87, 95 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1989, 91, 96, 2009 ലോക് സഭാ തെരഞ്ഞെടുപ്പുകളിലും ജനചന്ദ്രന്‍ മാസ്റ്റര്‍ മത്സരിച്ചിട്ടുണ്ട്. ജനതാപാര്‍ട്ടി താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ്, താനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Related News from Archive
Editor's Pick