ഹോം » പൊതുവാര്‍ത്ത » 

അഴിമതി: ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി അറസ്റ്റില്‍

വെബ് ഡെസ്‌ക്
September 21, 2017

ന്യൂദല്‍ഹി: മെഡിക്കല്‍ കോളജ് അഴിമതിക്കേസില്‍ ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം ഖുദുസി അറസ്റ്റില്‍. ഇദ്ദേഹം ഉള്‍പ്പെടെ നാലു പേരെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്.

മതിയായ സംവിധാനങ്ങളില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച ലക്‌നോ പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിനെതിരായ ഹര്‍ജിയില്‍ അനുകൂല തീര്‍പ്പ് ഉണ്ടാക്കാമെന്ന് ഖുദുസി ഉറപ്പ് നല്‍കിയതായാണ് ആരോപണം.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് അനകൂല തീര്‍പ്പ് ഉണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ 46 കോളജുകളാണ് ഉണ്ടായിരുന്നത്. ഈ കോളജുകളുടെ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Related News from Archive
Editor's Pick