കോഴിക്കോട്: വളയനാട് ദേവീക്ഷേത്രത്തില്‍ കൊടിമരം സ്വര്‍ണ്ണം പൂശുന്നു. വളയനാട് ദേവസ്വം, 2017ലെ ഉത്സവാഘോഷസമിതി എന്നിവ സംയുക്തമായാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
സ്വര്‍ണ്ണം പൂശുന്നതിനാവശ്യമായ സ്വര്‍ണ്ണം ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30ന് നടക്കും. ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സുരേഷ്ഗോപി എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. സാമൂതിരി കെ.സി. ഉണ്ണിയനുജന്‍, ടി.ആര് .രാമവര്‍മ്മ, മലബാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു, കൗണ്‍സിലര്‍മാരായ ഷെമീന, മനക്കല് ശശി, എക്സി. ഓഫീസര്‍ വി. ഹരിദാസ്, കെ.പി. കുഞ്ഞിനാരായണന് മൂസ്സത് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: