കോട്ടയം: പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിനിടെ കൊലപാ തകത്തില്‍ പങ്കാളിയായെന്ന് വെളിപ്പെടുത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പ്രസ്ക്ലബില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. താന്‍ പെണ്‍വാണിഭ സംഘത്തില്‍ മുന്‍പ് കണ്ണിയായിരുന്നുവെന്നും ഈ റാക്കറ്റ് നടത്തിയ കൊലപാതകം നേരില്‍ കണ്ടിട്ടുണ്ടെന്നുമാ യിരുന്നു വൈക്കം ടിവി പുരം സ്വദേശി എം.കെ.സിബിയുടെ വെളിപ്പെടുത്തല്‍.
വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭ ലഹരിമരുന്നു സംഘത്തെക്കുറിച്ചു വാര്‍ത്താസമ്മേളനം നടത്താനായിരുന്നു സിബി പ്രസ്ക്ലബിലെത്തിയത്.
ഭര്ത്താക്കന്മാര്ക്കു ലഹരിമരുന്നു നല്കി വീട്ടമ്മമാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന ഒരു സംഘം വൈക്കത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണിച്ചെയിന്‍ മാതൃകയില്‍ ഇവര്‍ സ്ത്രീകളെ വലയിലാക്കി വരികയാണെന്നും സിബി ആരോപിച്ചു. മുന്‍പ് ഈ സംഘത്തില്‍ അംഗമായിരുന്നു. ഇവര്‍ ചെയ്ത പല ക്രൂര കൃത്യങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. കോയമ്പത്തൂരില്‍ തന്റെ സുഹൃത്ത് നടത്തിയ കൊലപാതകത്തില്‍ സാന്നിദ്ധ്യമായിട്ടുണ്ട്.ഇക്കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്താന്‍ തയാറാണെന്നും ഇയാള്‍ പറഞ്ഞു. പത്രസമ്മേളനത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് അറിവ് കിട്ടിയതോടെ വെസ്റ്റ് പൊലീസ് പ്രസ് ക്ലബ്ബിലെത്തി. വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സിബിയെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: