പൊന്‍കുന്നം: മീന്‍ കച്ചവടക്കാരന് നേരേ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ പൊന്‍കുന്നം കോയിപ്പള്ളി സജിന്‍ മോനിച്ചന്(28)നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ കോയിപ്പള്ളി കവലയില്‍ വെച്ച് സംഘം കമ്പി കൊണ്ട് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. തലക്കും കാലിനും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. സജിന്റെ പക്കലുണ്ടായിരുന്ന 15,570 രൂപയും കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടര പവന് വരുന്ന കുരിശുമാലയും അക്രമികള്‍ തട്ടി എടുത്തതായി പരാതിയില്‍ പറയുന്നു.
സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടന്നു വരുന്നതായി പോലീസറിയിച്ചു. സാമ്പത്തിക ഇടപാടുകളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: