പാലാ: ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്കൂള്‍ യുവജനോത്സവം-‘എലിക്സിര്‍’ നാളെ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തും. 3 തലത്തിലായി നടത്തുന്ന വിടരുന്ന മൊട്ടുകളെ (ബ്ലൂമിങ് ബഡ്സ്) കണ്ടെത്താനുള്ള മത്സരമാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് സംഘാടകര്‍ പാലായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അമ്പതോളം സ്കൂളുകളില്‍ നിന്നായി 600 ഓളം പ്ലസ് വണ്‍, പ്ലസ്ടു കുട്ടികള്‍ 9 ഇനങ്ങളിലായി മത്സരിക്കും. ഒരു ലക്ഷത്തിലേറെ രൂപ ക്യാഷ് അവാര്‍ഡുകളും മറ്റ് സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കും. നാളെ രാവിലെ 9.30 ന് പാലാ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സതികുമാര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോര്‍ജ് അമ്പഴത്തുങ്കല്‍ അദ്ധ്യക്ഷനാകും. വൈകുന്നേരം 4 മണിക്കുള്ള സമാപന യോഗത്തില്‍ കോളേജ് മാനേജര്‍ റവ. ഫാ. ജോസ് അഞ്ചേരില്‍ ചാമ്പ്യന്‍ സ്കൂളിനുള്ള ട്രോഫിയും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: