ഹോം » പ്രാദേശികം » എറണാകുളം » 

വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെന്ന്

September 22, 2017

കൊച്ചി: വില്ലിംഗ്ഡണ്‍ ഐലന്റിലെ പാട്ടതുക അന്യായമായി വര്‍ദ്ധിപ്പിച്ചത് മൂലം വ്യാപര-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കൊച്ചിന്‍ പോര്‍ട്ട് ലീസ് ഹോള്‍ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ നന്ദഗോപാല്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. വാര്‍ഷിക വര്‍ദ്ധന രണ്ട് ശതമാനമാക്കി ഉയര്‍ത്തി. ഇതിന് പുറമേയാണ് കഴിഞ്ഞ വര്‍ഷം താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ടിന്റെ നിര്‍ദേശപ്രകാരം സ്ഥാപനങ്ങള്‍ക്ക് ഒരു ഏക്കറിന് 10,42,380 രൂപയും വെയര്‍ഹൗസിന് 8,33,904 രൂപയുമായി ഉയര്‍ത്തിയത്. ഇന്ന് 200 ഓളം സ്ഥാപനങ്ങള്‍ മാത്രമാണ് ഐലന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Related News from Archive
Editor's Pick