ഹോം » ലോകം » വെബ്‌ സ്പെഷ്യല്‍

അന്നൊരു സെപ്റ്റംബര്‍ 19 ആയിരുന്നു,ഇപ്പഴും

വെബ് ഡെസ്‌ക്
September 22, 2017

ഭൂമി ഒന്നു ദീര്‍ഘശ്വാസം വിട്ടാല്‍ തകര്‍ന്നുപോകുന്നതാണു അതിനുമേലുള്ളതെല്ലാം. അങ്ങനെയാന്നാണ്് കഴിഞ്ഞദിവസം മെക്‌സിക്കോയിലെ ഭൂകമ്പത്തില്‍ ലോകം കണ്ടത്. കഴി്ഞ്ഞ ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 അടയാളപ്പെടുത്തപ്പെട്ട ഭൂകമ്പം ആ രാജ്യത്തെ ഉഴുതുമറിച്ചത്.

വീണ്ടും ഒരു സെപ്റ്റംബര്‍ പത്തൊന്‍പത്.അന്നൊരു വ്യാഴാഴ്ചയായിരുന്നു.ഇപ്പോഴത് ചൊവ്വാഴ്ചയും. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂകമ്പദുരിതത്തില്‍ മരിച്ചവരെയോര്‍ത്ത് നിത്യശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അതേ ദിവസം ഏതാണ്ട് അതേ സമയം അടുത്തപ്പോഴാണ് തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഭൂകമ്പം തുടങ്ങിയത്.
അന്നത്തെ ദുരന്തം പഴയ ആള്‍ക്കാര്‍ക്ക് മറക്കാറായിട്ടില്ല. 1985ല്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ആയിരക്കണക്കിനുപേര്‍ മരിച്ചിരുന്നു.

ഇപ്പഴും ആ തിയതിതന്ന ആയതില്‍ ഉത്തരം കാണാതെ വിഷമിക്കുകയാണ് അവിടത്തുകാര്‍. എല്ലാം പെട്ടെന്നായിരുന്നവെന്നു പറയുംപോലെ വീഴ്ച്ചയുംനാശവും ഒന്നിച്ചായിരുന്നു. തീപ്പെട്ടിക്കൂടുപോലെ വലിയ കെട്ടിടങ്ങള്‍ നിലംപതിച്ചു. പലതും പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും വീഴാം എന്നകണക്കിലാണിപ്പഴും. റോഡുകള്‍ തകര്‍ന്നും കുഴിഞ്ഞും പാതാളം പോലെ വന്‍ കുഴികള്‍ ഉണ്ടായിട്ടുണ്ട്.

നൂറുകണക്കിനു വീടുകള്‍ തകര്‍ന്ന് ആളുകള്‍ നിലവിളിച്ചുകൊണ്ട് റോഡിലേക്കു പായുകയായിരുന്നു. ഇതുവരെ 300ലധികം പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്. ഇനിയും മരണസംഖ്യ കൂടാം. നിരവധിപേര്‍ക്കു പരിക്കേറ്റു. ആളുകള്‍ നോക്കിനില്‍ക്കേ ഒരു സ്‌ക്കൂള്‍കെട്ടിടം നിലംപതിച്ചത് ഹൃദയഭേദകമായിരുന്നു. 23 കുട്ടികളും അഞ്ച് അധ്യാപകരും മരിച്ചു. 30 കുട്ടികളെ കാണാതായി. തകര്‍ന്ന സ്‌ക്കൂള്‍കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ വിതുമ്പുന്ന ഹൃദയത്തോടെ മാതാപിതാക്കളും ജനവും തടിച്ചുകൂടിയിരുന്നു.

രണ്ടാഴ്ച്ചകള്‍ക്കിടയില്‍ രണ്ട് ഭൂകമ്പങ്ങളാണ് മെക്‌സിക്കോയില്‍ ഉണ്ടായത്.രണ്ടും തമ്മില്‍ വലിയ സാമ്യതകളുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.
തലസ്ഥാനമായ മെക്‌സിക്കോ സിറ്റി എഴുന്നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ് തടാകത്തിന്റെ കിടക്കപോലെയായിരുന്നു.

മണ്ണും നനവും ജല്ല്‌പോലെ ആടിക്കളിക്കുന്ന അവസ്ഥയുംകൊണ്ട് ഉറപ്പില്ലാത്ത ഭൂമിക്കുമുകളിലാണ് നഗരം പടുത്തുയര്‍ത്തിയിരിക്കുന്നത്. പണ്ടെത്ത ഭൂകമ്പത്തിനുശേഷം ജാഗ്രത പാലിച്ചെങ്കിലും നഗരവളര്‍ച്ചയില്‍ പിന്നീട് അത്തരം കരുതലുകളൊന്നും വിലപ്പോയില്ല.
പട്ടാളവും പോലീസും ആയിരക്കണക്കിന് സുരക്ഷാ പ്രവര്‍ത്തകരുമാണ് സംഭവസ്ഥലത്ത് കുതിച്ചെത്തിയത്. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick