ഹോം » ഭാരതം » 

യെസ് ബാങ്കില്‍ 2500 ജീവനക്കാരെ പിരിച്ചു വിട്ടു

വെബ് ഡെസ്‌ക്
September 22, 2017

മുംബൈ: യെസ് ബാങ്ക് ജീവനക്കാരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു. കംപ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി കാര്യക്ഷമത കുറഞ്ഞ ഏതാനും ജീവനക്കാരെയാണ് പുറത്താക്കിയതെന്നു അധികൃതര്‍ അറിയിച്ചു. മൊത്തം ജീവനക്കാരില്‍ 10 ശതമാനം പേര്‍ പുറത്തുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ഇന്ത്യന്‍ വ്യവസായി റാണാ കപൂര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള ബാങ്കില്‍ 20,851 ജീവനക്കാരാണുള്ളത്. ചില തസ്തികകള്‍ റദ്ദാക്കുന്നതോടെ 2,500 ഓളം ജീവനക്കാരുടെ ജോലി നഷ്ടമാകും. 2004ല്‍ ബാങ്കില്‍ നിന്ന് രണ്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

നേരത്തെ, എച്ച്ഡിഎഫ്സി ബാങ്കും മൂന്ന് പാദങ്ങളിലായി ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ മൊത്തം എണ്ണം 11,000ത്തിലേക്കാണ് കുറച്ചത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick