ഹോം » ലോകം » 

മരിയ ചുഴലിക്കാറ്റ്: ഡൊമിനിക്കയില്‍ 15 മരണം

വെബ് ഡെസ്‌ക്
September 22, 2017

റൊസേയു: മരിയ ചുഴലിക്കാറ്റില്‍ കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ 15 പേര്‍ മരിച്ചു. 20 പേരെ കാണാതായതായും പ്രധാനമന്ത്രി റൂസ്വെല്‍റ്റ് അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രിയോടെയാണ് കാറ്റഗറി നാലില്‍ പെടുന്ന മരിയ ചുഴലിക്കാറ്റ് ഡൊമിനിക്കയില്‍ വീശിയത്. കാറ്റില്‍ നൂറിലധികം വീടുകളും നിരവധി സ്‌കൂളുകളും തകരുകയും ചെയ്തു. പലയിടത്തും വാര്‍ത്താവിനിമയ സൗകര്യം താറുമാറായിരിക്കുകയാണ്.

Related News from Archive
Editor's Pick