ഹോം » കേരളം » 

ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണം – സിപിഐ

വെബ് ഡെസ്‌ക്
September 22, 2017

സുധാകര്‍ റെഡ്ഡി

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ നടപടി എടുക്കണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

അഴിമതി വച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല ഇടതുമുന്നണി. അതിനാല്‍ ഉചിതമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് വച്ച് നടത്തുമെന്നും സുധാകര്‍ റെഡ്ഡി അറിയിച്ചു. ഒക്ടോബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും.

Related News from Archive
Editor's Pick