ഹോം » പ്രാദേശികം » കൊല്ലം » 

ക്ഷേമനിധിവിഹിതം പരിഷ്‌കരിക്കണം: മന്ത്രി

September 22, 2017

കൊല്ലം: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധിവിഹിതം കാലോചിതമായി പരിഷ്്ക്കരിക്കണമെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കൊല്ലം ടൗണ്‍ഹാളില്‍ ഓള്‍കേരളാ ടൈലേഴ്‌സ് അസോസിയേഷന്‍(എകെടിഎ) സ്വയംസഹായസംഘങ്ങളുടെ മൂന്നാമത് വാര്‍ഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക ക്ഷേമപദ്ധതികളില്‍ അംഗമാകാത്തവര്‍ക്ക് സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗമാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസംഘടിത മേഖലകളിലുള്ളവര്‍ക്കുള്ളതാണ് സാമൂഹ്യസുരക്ഷാ ബോര്‍ഡ്.
എംപ്ലോയിബിലിറ്റി സെന്ററുകള്‍ വഴി കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കും. ഐടിഐകളില്‍ പ്ലേസ്‌മെന്റ് സെല്ലുകള്‍ സ്ഥാപിക്കും ജോബ്‌പോര്‍ട്ടലും ആരംഭിക്കും. തയ്യല്‍ തൊഴിലാളികള്‍ക്കായി സംഘടന പുതിയ തൊഴില്‍ പരിശീലനം തുടങ്ങണം. സര്‍ക്കാരിനു മുന്നില്‍ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനപ്രസിഡന്റ് കെ. മാനുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ എം.ഡി. സെബാസ്റ്റ്യന്‍, ജനറല്‍സെക്രട്ടറി എന്‍.സി. ബാബു, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവധി കലാപരിപാടികള്‍ നടന്നു.
ഇന്ന് വൈകിട്ട് 5ന് സമാപനസമ്മേളനം എം മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രനടന്‍ ഇന്ദ്രന്‍സ് സമ്മാനദാനം നിര്‍വഹിക്കും.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick