ഹോം » ഭാരതം » 

എന്‍ടി ടിവിയെ അജയ് സിങ്ങ് ഏറ്റെടുത്തേക്കും

വെബ് ഡെസ്‌ക്
September 22, 2017

 

ന്യൂദല്‍ഹി: ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ടി ടിവിയെ സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്.

കാരാര്‍ പ്രകാരം ചാനലിന്റെ 40 ശതമാനം ഓഹരിയാണ് അജയ്ക്ക് ലഭിക്കുക. 20 ശതമാനം ഓഹരികള്‍ പ്രണോയ്യും രാധികയും നിലനിര്‍ത്തും. 2017 ജൂണ്‍ വരെ 61.45 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. ബാക്കി 38.55 ശതമാനം പൊതുമേഖല കമ്പനികളുടെ കൈവശവും. 400 കോടി രൂപയ്ക്കാണ് അജയ് ചാനല്‍ വാങ്ങിയത്, എന്നാല്‍ മുഴുവന്‍ തുക കണക്ക് കൂട്ടുമ്പോള്‍ 600 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ എന്‍ഡി ടിവി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

Related News from Archive
Editor's Pick