തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തുവരുന്ന ഭിന്നശേഷി ജീവനക്കാരുടെ പ്രമോഷന് നടപ്പിലാക്കുവാനുള്ള സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് ഡിഫറന്റലി ഏബിള്‍സ് പീപ്പിള്‍സ് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. തോമസ് അധ്യക്ഷത വഹിച്ചു. ഡിഎപിസി സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ കാട്ടാക്കട, ഷിജു കുമ്പിളിന്,സുനില്‍ കുടശനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: