ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ മധുബന്‍ ഹിന്ദി വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹിന്ദിദിനം കടയ്ക്കാവൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തൃദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എസ്.കൃഷ്ണകുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ്.ബിജുമോന്, മധുസൂദനന് നായര്‍, ദീപ്തി എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന ഹിന്ദി അദ്ധ്യാപകന് മാധവന്‍പിള്ള സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹിന്ദി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: