ഹോം » ഭാരതം » 

മോദിയുടെ ശുചിത്വ പദ്ധതികള്‍ക്ക് പിന്തുണയുമായി രജനീകാന്ത്

വെബ് ഡെസ്‌ക്
September 22, 2017

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധച്ച് തുടക്കം കുറിച്ച സ്വച്ഛതാ കി സേവയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും രജനീകാന്ത് അറിയിച്ചു. ട്വിറ്ററിലൂടെയാണ് രജനീകാന്ത് ഇക്കാര്യം അറിയിച്ചത്.

സ്വഛതാ കി സേവയില്‍ പങ്കാളികളാകണമെന്നും പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മോദി സെലിബ്രെറ്റികള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും പ്രത്യേകം കത്തയച്ചിരുന്നു. ഇത്തരത്തില്‍ പ്രമുഖര്‍ അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നാണ് മോദി കത്തില്‍ ആവശ്യപ്പെട്ടത്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യത്തുടനീളം വന്‍ ശുചിത്വ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick