ഇരിട്ടി: ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കരിദിനാചരണം നാളെ (ഞായര്‍ ) നടത്തുമെന്നും അന്നേദിവസം എല്ലാ ഇടവകകളിലും ദിവ്യബലിക്കു ശേഷം കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ റാലിയും, പ്രതിഷേധയോഗവും നടത്തുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ സെക്രട്ടേറിയറ്റ് അറിയിച്ചു കരിദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നാളെ രാവിലെ8.45ന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍:ഡോ.ജോസഫ് പാംപ്ലാനി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: