കശ്മീരില്‍ ഗ്രനേഡ് ആക്രമണം: രണ്ടുപേര്‍ മരിച്ചു

Friday 22 September 2017 5:09 pm IST

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ട്രാളില്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സൈനികരുള്‍പ്പെടെ മുപ്പതുപേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന മന്ത്രി നയീം അക്തറിന്റെ വാഹനവ്യൂഹത്തിനുനേരെയായിരുന്നു ആക്രമണം. മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തദ്ദേശവാസികളായ പിങ്കി കൗറും ഗുലാം നബി ട്രാംഗുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.പരിക്കേറ്റവരില്‍ ഏഴ് സിആര്‍പിഎഫ് ജവാന്മാരും രണ്ട് പോലീസുകാരും 21 നാട്ടുകാരും ഉള്‍പ്പെടുന്നു.