ഹോം » ഭാരതം » 

ഗുംനാമി ബാബ നേതാജിയായിരുന്നെന്ന് മിക്കവരും വിശ്വസിക്കുന്നു

വെബ് ഡെസ്‌ക്
September 22, 2017

ലക്‌നൗ: ഫൈസാബാദിലെ സന്ന്യാസി ഗുംനാമി ബാബ, നേതാജി സുഭാഷ് ചന്ദ്രബോസാണെന്ന് ഒട്ടേറെപ്പേര്‍ വിശ്വസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബാബയുടെ വ്യക്തിത്വത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യുപി ഗവര്‍ണര്‍ റാം നായിക്കിന് സമര്‍പ്പിച്ചു.

തെളിവെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം ആള്‍ക്കാരും ഗുംനാമി ബാബ നേതാജിയായിരുന്നെന്ന് വെളിപ്പെടുത്തിയതായി ജസ്റ്റിസ് വിഷ്ണു സഹായ് പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണിലാണ് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ വിഷ്ണു സഹായ് കമ്മീഷനെ നിയമിച്ചത്. ഏകാന്തവാസിയായ ബാബ നേതാജിയായിരുന്നെന്ന് അവകാശപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ബാബയുടെ വ്യക്തിത്വം അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കാന്‍ അലഹബാദ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

ഗുംനാമി ബാബ മരിച്ചതിനുശേഷം മൂന്ന് ദശാബ്ദങ്ങള്‍ കഴിഞ്ഞ് തെളിവെടുപ്പ് നടത്തുന്നത് വെല്ലുവിളിയായിരുന്നെന്ന് കമ്മീഷന്‍ പറഞ്ഞു.1985 ലാണ് ബാബ മരിച്ചത്. തെളിവെടുപ്പ് നടന്നത് 2016,17 വര്‍ഷങ്ങളിലും.

Related News from Archive
Editor's Pick