ഹോം » ഭാരതം » 

ഭീകാരക്രമണം; രണ്ടു പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്
September 22, 2017

ശ്രീനഗര്‍; സശസ്ത്ര സീമാ ബെല്‍ ക്യാമ്പ് ആക്രമിച്ച സംഭവത്തില്‍ രണ്ടു ഭീകരരെ അറസ്റ്റു ചെയ്തു. ഗജ്‌നാഫര്‍ ആരിഫ് എന്നിവരാണ് പിടിയിലായത്. ചെനാബ് മേഖലയില്‍ ഭീകരത വളര്‍ത്താന്‍ കശ്മീര്‍ താഴ്‌വരയിലേക്ക് നിയമിച്ച രണ്ടുഭീകരരാണ് ഇവര്‍.

ഇവരും അക്വിബ് വാഹിദം ചേര്‍ന്നാണ് ബുധനാഴ്ച ആക്രമണം നടത്തിയത്. ഇതില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. സൈനികരില്‍ നിന്ന് ഇവര്‍ തട്ടിയെടുത്ത തോക്കുകളും സൈന്യം ഭീകരരില്‍ നിന്ന് കെണ്ടടുത്തു.

Related News from Archive
Editor's Pick