ഗൗരിയുടെ കൊലപാതകവുമായി ബന്ധമില്ല: സനാതന്‍ സന്‍സ്ഥ

Friday 22 September 2017 6:31 pm IST

മുംബൈ: കര്‍ണ്ണാടകത്തിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് കുറ്റാരോപിതരായ സനാതന്‍ സന്‍സ്ഥ. അവരുമായി ആശയപരമായി ഭിന്നതകളുണ്ടായിരുന്നു. പക്ഷെ അവ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ മാ്രതമേ പ്രകടിപ്പിച്ചിട്ടുള്ളൂ. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിലെ ഒരാളും സന്‍സ്ഥയുടെ ആരെയും ചോദ്യം ചെയ്തിട്ടില്ല. ഗൗരിയുടെ കൊലപാതകത്തെ അപലപിച്ച ചേതന്‍ രാജഹംസ് തങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതിനെ ശക്തമായി എതിര്‍ത്തു. സന്‍സ്ഥക്ക് ബന്ധമെന്ന് സുധാകര റെഡ്ഡി തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ഥയാന്നെ് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ഗോവിന്ദ് പന്‍സാരയെ കൊന്ന അതേ സനാതന്‍ സന്‍സ്ഥ തന്നെയാണ് ഗൗരിയെ വധിച്ചതും. എന്തു കൊണ്ടാണ് സന്‍സ്ഥയെ നിരോധിക്കാത്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.