കണ്ണൂര്‍: കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ ബോര്‍ഡുകള്‍ കല്യാശ്ശേരി മണ്ഡലങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിക്കുന്നത് ജനരക്ഷായാത്രയുടെ ബോര്‍ഡുകളെ പോലും സിപിഎം ഭയപ്പെടുന്നതിന് ഉദാഹരണമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 3 മുതല്‍ നടക്കുന്ന ജനരക്ഷാ യാത്രയില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ ഭാഗമാകുമോ എന്ന ഭയമാകാം സിപിഎമ്മിനെ ഇത്തരത്തില്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: