ന്യൂദല്‍ഹി: വിദേശത്തേക്ക് രക്ഷപ്പെട്ട ബലൂചിസ്ഥാന്‍ ദേശീയ നേതാവ് പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയപ്പോള്‍ അറസ്റ്റിലായി. ബലൂചിസ്ഥാന്‍ ദേശീയ നേതാവ് നവാബ് ഖൈര്‍ ബുക്ഷ്മാരിയുടെ മകന് നാവാബ്സാദ ഗാസീന് മാരിയെയാണ് പാക്കിസ്ഥാനിലെ ക്വറ്റവിമാനത്താവളത്തില് എത്തിയപ്പോള്‍ അറസ്റ്റ് ചെയ്തത്.
18 വര്‍ഷമായി ഗാസീന് യുഎഇയിലായിരുന്നു, ബാക്കിയുളള ജീവിതം തന്റെ ജനങ്ങളുമൊത്ത് കഴിയാനാണ് താന്‍ സ്വദേശത്തേക്ക് തിരികെ മടങ്ങാന്‍ തീരുമാനിച്ചതെന്ന് അദേഹം പറഞ്ഞു.
മുന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഗാസീന് ഹൈക്കോടതി ജഡ്ജിയെ കൊല്ലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നതായി അദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു.
കൊല്ലപ്പെട്ട ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി നേതാവ് ബലൂച് മാരി ഇദേഹത്തിന്റെ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: