ഹോം » ഭാരതം » 

ആയിരം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു

പ്രിന്റ്‌ എഡിഷന്‍  ·  September 23, 2017

മഹാമാന എക്‌സ്പ്രസ് വാരാണസിയില്‍ വീഡിയോ ലിങ്ക് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വാരാണസി: രാജ്യം നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സര്‍ക്കാര്‍ എല്ലായിടത്തും വികസനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

തന്റെ മണ്ഡലമായ വാരാണസിയില്‍ ആയിരം കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മോദി. 300 കോടി മുടക്കി നിര്‍മ്മിച്ച കരകൗശല കേന്ദ്രം ദീന്‍ദയാല്‍ ഹസ്തകല സങ്കുല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വാരാണസിയേയും വദോദരയേയും ബന്ധിപ്പിക്കുന്ന മഹാമാന എക്‌സ്പ്രസ് വീഡിയോ ലിങ്ക് വഴി ഫ്‌ളാഗ് ഒാഫ് ചെയ്തു. ഉത്കര്‍ഷ് ബാങ്ക്, ജല ആംബുലന്‍സ്, ജല ശവ വാഹനം പദ്ധതി എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick