ഹോം » കേരളം » 

വിമുക്ത അര്‍ദ്ധസൈനികര്‍ മാര്‍ച്ച് നടത്തും

പ്രിന്റ്‌ എഡിഷന്‍  ·  September 23, 2017

കോട്ടയം: വിമുക്ത അര്‍ദ്ധസൈനിക സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1ന് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സിആര്‍പിഎഫ് പെന്‍ഷനേഴ്‌സ് ഫോറം, ബിഎസ്എഫ്, ഐടിബിപി, എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫയര്‍ അസോസിയേഷന്‍, ആള്‍കേരള എസ്എസ്ബി എക്‌സ് സര്‍വ്വീസ്‌മെന്‍ അസോസിയേഷന്‍, സിഐഎസ്എഫ് എക്‌സ്‌സര്‍വ്വീസ്‌മെന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമരം.

വണ്‍റാങ്ക് വണ്‍പെന്‍ഷന്‍, ജിഎസ്ടിയില്‍ അമ്പതുശതമാനം ഇളവ്, വീട്ടുകരം ഒഴിവാക്കുക, അര്‍ദ്ധസൈനിക ക്ഷേമബോര്‍ഡ് എക്‌സ് സര്‍വ്വീസ് ക്വാട്ടായില്‍ ഉള്‍പ്പെടുത്തി പുനര്‍നിയമനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

രാവിലെ 11.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്ന് വിമുക്ത അര്‍ദ്ധസൈനിക സംയുക്ത സമരസമിതി കണ്‍വീനര്‍ ജോര്‍ജ് സി.വി പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്. തുളസീധരന്‍ നായര്‍, കെ.എം. മാത്യു, വിജയകുമാരന്‍ നായര്‍ എന്നിവരും പങ്കെടുത്തു.

Related News from Archive
Editor's Pick